കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Monday, October 1, 2012

തത്തമ്മ



തത്തമ്മയെ കുറിച്ച് നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാം.
            ലോകത്താകമാനം ഏതാണ്ട് 370ലധികം ഇനം തത്തകളുണ്ട്.  പ്രധാനമായും  വിത്തുകൾ, ചെറുപഴങ്ങൾ,  ചെറു പ്രാണികൾ, തുടങ്ങിയവ ആഹാരമാക്കുന്ന തത്തകളിൽ ചില ഇനങ്ങൾക്ക് ഏതാണ്ട് 80 വർഷത്തോളം ആയുസ്സണ്ട്. 
                മനുഷ്യനുമായി  പെട്ടെന്ന് ഇണങ്ങുന്ന  തത്തയ്ക്ക്  സമൂഹം എപ്പോഴും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളത്.  മധുരമീനാക്ഷീദേവിയുടെ തോളത്ത് തത്തമ്മയെ കണ്ടിട്ടില്ലേ.  നെപ്പോളിയനും ആൻഡ്രൂ ജാക്സണും  തത്തമ്മയെ ഓമനിച്ചു വളർത്തിയിരുന്നവരായിരുന്നു. ഏറ്റവും ബുദ്ധിശക്തിയുള്ള പത്ത് ജീവികളിൽ തത്തയെയും ഉൾപ്പെടുത്താം.  സംസാരിക്കാനും  വായിക്കാനും (ഒരു പരിധി വരെ),   വർണ്ണങ്ങളും രൂപങ്ങളും തിരിച്ചറിയാനും  കഴിവ് തത്തയ്ക്കുണ്ട്.  അതുകൊണ്ട് തന്നെ  ചില ഓർക്കെസ്ട്രകളിൽ പരിശീലനം ലഭിച്ച തത്തകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 
തത്തയെക്കുറിച്ചുള്ള ചില ശാസ്ത്രീയ വിവരങ്ങൾ  ഇതാ...
Binomial Name: Ardea cinerea
Kingdom: Animalia
Phylum: Chordata
Class: Aves
Order: Psittaciformes
Family: Two, Psittacidae (true parrots) and Cacatuidae (cockatoos)
Species: Around 350
Size: 3.5” to 40” (8.7 to 100 cm)
Weight: 0.65 to 1.6 kg
Age: 10 to 75 years (depending on their species)
Diet: Seeds, fruit, buds, nectar and pollen
Natural Habitat: Tropical and subtropical continents
Age of Maturity: 1 to 4 years (depending on their species)