കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Sunday, August 1, 2010

പൂവൻകോഴിയുടെ പാതിരാക്കൂവൽ ..... അനുബന്ധം......

കുഞ്ഞുങ്ങളേ, നമുക്ക് ആദ്യം നമ്മുടെ പൂവന്‍ കോഴിയെക്കുറിച്ച് ചിലത് മനസ്സിലാക്കാം, അല്ലേ…
കോഴിപ്പൂവന്റെ കൂവല്‍ കേള്‍ക്കാത്തവരുണ്ടോ? എതാണ്ട് 8000 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മനുഷ്യനുമായി സഹവസിച്ചു പോരുന്ന കോഴികുടുംബത്തിലെ ആണ്‍ പ്രജയാണു പൂവന്‍കോഴി. ഭൂമിയില്‍ നൂറ്റന്‍പതോളം ഇനം കോഴികളുണ്ട്. നിറയെ തൂവലുകളുള്ള ചിറകുകള്‍ ഉണ്ടെങ്കിലും, ഇവനു അധികമൊന്നും പറക്കാന്‍ കഴിയില്ല. കൂടിപ്പോയാല്‍ ഒരു 200 മീറ്റര്‍ മാത്രമേ ഇവന് പറക്കാന്‍ പറ്റൂ. 15 വര്‍ഷത്തോളം പരമാവധി ആയുസ്സുള്ള ഇവന്റെ ശാസ്ത്രീയ നാമം Gallus domesticus എന്നാണ്.
ചെറിയ കൃമികീറങ്ങളും, പുഴുക്കളും, പഴങ്ങളും ഒക്കെത്തന്നെയാണ് ഇവന്റെ ആഹാരം. അന്റാര്‍ട്ടിക്ക ഒഴികെ ലോകത്തെവിടെയും നമുക്ക് ഇവനെ കാണാം. ശരീരോഷ്മാവ് 38 ഡിഗ്രി സെന്റിഗ്രേഡുള്ള ഇവന്റെ ഹൃദയം, ഒരു മിനുട്ടില്‍ 300 പ്രാവശ്യത്തോളം മിടിക്കും. ഒരു പിടക്കോഴി ഒരു മിനിട്ടില്‍ 30-35 തവണ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍, പൂവന്‍ 18-20 തവണ മാത്രമേ ചെയ്യുന്നുള്ളൂ.
പിടക്കോഴികളെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ പൂവന്‍ മുന്നിട്ടിറങ്ങാറുണ്ട്. പല ശത്രുക്കളെ കാണുമ്പോഴും, പല രീതിയില്‍ ഒച്ചയുണ്ടാക്കിനാണിവന്‍ മുന്നാറിയിപ്പു നല്കുന്നത്. പരമാവധി 20 വര്‍ഷമാണ് ഇതിന്റെ ജീവിതകാലം രേഖപ്പെടുത്തിയിട്ടുള്ളത്. അതിരാവിലെ നമ്മേ വിളിച്ചുണര്‍ത്തുന്ന ഇവനെക്കുറിച്ച്, “…താക്കോല്‍ കൊടുക്കാതെ താനേ വിളിക്കും അലാറം…” എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ……


പക്ഷിലോകത്തെ സുന്ദരന്മാരാണല്ലോ മയിലുകൾ ‍… ഗ്രീക്ക് വിശ്വാസമനുസരിച്ച്, മയിലുകള്‍ ദേവതകളുടെ തന്നെ രാജ്ഞിയായ ഹന്നയുടെ പ്രതീകമാണ്. അവന്റെ തലയുടെ മുകളിലുള്ള കിരീടം പോലുള്ള തൂവലുകള്‍ തന്നെ അതിന്റെ സാക്ഷ്യം.
കാട്ടില്‍ 20 വര്‍ഷത്തോളം ആയുസ്സുള്ള ഇവയുടെ ഭക്ഷണം, ചെറിയ പുല്‍ച്ചെടികള്‍ മുതല്‍ ചെറു പ്രാണികള്‍ വരെയാണ്. ഭാരതത്തില്‍ പ്രത്യേകിച്ചു, മയില്പ്പീലികള്‍ അലങ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. മയില്‍ പീലിയിലെ കണ്ണിന്റെ ആകൃതിയിലുള്ള ആ ഭംഗി ആരെയാണ് കൊതിപ്പിക്കാത്തത്… ഈ കിലുക്കാമ്പെട്ടിക്കും മയില്‍പീലി ഒരു വീക്ക്നെസ്സ് ആണേ….
പൂവന്‍ കോഴിയെപ്പോലെയല്ല, ഇത്ര വലിയ ശരീരമാണെങ്കിലും, ഇവ നന്നായി പറക്കും. ഒരു ആണ്‍ മയില്‍, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തി സുന്ദരനാകും.



മുകളിലത്തെ വീഡിയോ കണ്ടോ, കഴുത്ത് നന്നായ് വളയ്ക്കാതെ, നമ്മുടെ പൂവന് കൂവ്വാന്‍ പറ്റില്ല.
വേറൊരു വിരുതന്റെ കൂവല്‍ കണ്ടോ....



ഇനി നമുക്ക്, പതിവു പോലെ, ഒരു പൂവനെ വരയ്ക്കാന്‍ പഠിക്കാം, അല്ലേ...



നമുക്ക് ഒരു സുന്ദരന്‍ മയിലിന്റെ സുന്ദര നൃത്തം കാണാം, അല്ലേ...



ഇനി നമുക്ക് പേപ്പര്‍ കൊണ്ട് ഒരു മയിലിനെ ഉണ്ടാക്കാന്‍ പഠിക്കാം.....



ഇനി ഒരു മയിലിനെ വരച്ചാലോ....


എല്ലാം എന്റെ പൊന്നുമക്കള്‍ക്ക് ഇഷ്ടപ്പെട്ടോ???
പ്രധാന താളിലേയ്ക്ക്