കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Tuesday, March 2, 2010

ഈ വല്ലിയില്‍ നിന്നു ചെമ്മേ .... അനുബന്ധം...

ഈ വല്ലിയില്‍ നിന്നു ചെമ്മേ .... അനുബന്ധം...

              (ഈ ഗാനം, 1964-ല്‍ പുറത്തു വന്ന "ഓള്ളത് മതി" എന്ന ചലചിത്രത്തില്‍ ശ്രീ.എല്‍.പി.ആര്‍.വര്‍മ്മ ഈണമിട്ട്, എ.പി.കോമളയും രേണുകയും ചേര്‍ന്ന് ആലപിച്ചിട്ടുണ്ട്.)

              ചിത്രശലഭങ്ങള്‍ പ്രകൃതിയിലെ അതിസുന്ദരമായ സൃഷ്ടിയാണ്‌.  അവ ഷഡ്പദങ്ങളാണ്‌; അതായത് ആറ് കാലുകളുള്ള ജീവികള്‍.  പൂമ്പാറ്റകളുടെ അസ്ഥികൂടം അവയുടെ ശരീരത്തിന്റെ പുറമേയാണ്‌ കാണപ്പെടുന്നത്. (ഞണ്ടുകളും, ചിപ്പിയും, ചില തരം ഇഴജന്തുക്കളും പ്രാണികളും ഇത്തരത്തില്‍ പെട്ടവയാണ്‌). 

                ചിത്രശലഭങ്ങള്‍ അവയുടെ കാലുകള്‍ കൊണ്ടാണത്രേ രുചി അറിയുന്നത്.  ഒരു പൂവില്‍ ചെന്ന് ഇരിക്കുമ്പോള്‍, അവ തങ്ങളുടെ കാലുകള്‍ കൊണ്ട് ആ പൂവ് ഭക്ഷ്യയോഗ്യമാണൊ എന്ന് മനസ്സിലാക്കും.  അവയ്ക്ക് കടിച്ച് തിന്നാനും, ചവച്ചരക്കാനും പറ്റിയ വായ ഇല്ല.  നാമൊക്കെ ജ്യൂസ് കുടിക്കുന്ന സ്ട്രോ പോലെയുള്ള രൂപത്തിലാണ്‌ അവയുടെ വായ.  അതിലൂടെ പൂവിലെ തേനും മറ്റും അവ വലിച്ചു കുടിക്കുന്നു. 


ഒരു പൂമ്പാറ്റയുടെ ജനനം (കടപ്പാട് : യൂട്യൂബ്) 
            സാധാരണ പൂമ്പാറ്റയുടെ ജീവിതകാലം രണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെ ദിവസങ്ങള്‍ മാത്രമാണ്‌. എന്നാല്‍ ചില പ്രത്യേക ഇനങ്ങള്‍ പതിനൊന്ന് മാസം വരെ ജീവിക്കുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്.  ഭൂമിയില്‍ ഏതാണ്ട് ഇരുപത്തിനാലായിരത്തോളം ഇനം പൂമ്പാറ്റകള്‍ ഉണ്ടത്രേ. 
           തേനീച്ച കഴിഞ്ഞാല്‍, പുഷ്പങ്ങളുടെ പരാഗണം നടത്താന്‍ ഏറ്റവും അധികം സഹായികുന്നത് പൂമ്പാറ്റകളാണ്‌.  ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെ എല്ലായിടത്തും പൂമ്പാറ്റകള്‍ ഉണ്ടത്രേ... ഒരു ഇഞ്ചിന്റെ എട്ടിലൊരംശം മുതല്‍ ഏതാണ്ട് പന്ത്രണ്ട് ഇഞ്ചു വരെ വലിപ്പമുള്ള പൂമ്പാറ്റകള്‍ ഉണ്ട്.